സൗദി അതിര്‍ത്തികള്‍ തുറക്കുന്നു; ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് പ്രവേശനാനുമതി

സൗദി അതിര്‍ത്തികള്‍ തുറക്കുന്നു; ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് പ്രവേശനാനുമതി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ച കരാതിര്‍ത്തികള്‍ സൗദി അറേബ്യ തുറക്കുന്നു. ഖഫ്ജി, റിഖായ്, കിംഗ് ഫഹദ് കോസ് വേ, ബത്ഹ എന്നീ അതിര്‍ത്തികളാണ് സൗദി പൗരന്മാരുടെ വിദേശി ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കുമായി തുറക്കുന്നത്.

രാജ്യത്തേക്ക് പ്രവേശിക്കാനുദ്ദേശിക്കുന്നവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ സഹിതം അബ്ശിര്‍ വഴി സൗദി പൗരന്മാര്‍ അപേക്ഷ നല്‍കണം. ഉന്നത ഭരണനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അതിര്‍ത്തികള്‍ തുറക്കുന്നതെന്ന് ജവാസാത്ത് അറിയിച്ചു. വൈകാതെ എല്ലാ അതിര്‍ത്തികളും ഇപ്രകാരം തുറക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് ഫലം ഇവര്‍ അതിര്‍ത്തികളില്‍ ഹാജറാക്കേണ്ടതുണ്ട്.

Share this story