യുഎഇയിൽ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

യുഎഇയിൽ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് 18 വരെ നൽകിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധിയാണ് നീട്ടിയത്. മൂന്ന് മാസത്തേക്ക് കൂടിയാണ് ദീർഘിപ്പിച്ചിരിക്കുന്നത്.

വിസ കാലാവധി കഴിഞ്ഞവർ നവംബർ 17ന് മുമ്പ് രാജ്യം വിട്ടാൽ മതിയെന്ന് ജിഡിആർഎഫ്എ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർ സെപ്റ്റംബർ 11ന് മുമ്പ് രാജ്യം വിടണം.

Share this story