ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് നീട്ടിവെച്ചു

ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് നീട്ടിവെച്ചു

ജിദ്ദ: മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു.

കൊറോണ വ്യാപനം കാരണം ലോകത്ത് ഗതാഗത മേഖലയിലെ അസാധാരണ സാഹചര്യം തുടരുന്നത് കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് സര്‍വീസ് പുനരാരംഭിക്കുന്നത് നീട്ടിവെക്കുന്നതെന്ന് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ അറിയിച്ചു.

സെപ്റ്റംബറില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് മെയ് 31 ന് ഹറമൈന്‍ റെയില്‍വെ അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ പതിവായി വിലയിരുത്തുന്നത് തുടരുമെന്നും സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങള്‍ ഔദ്യോദിക ചാനലുകള്‍ വഴി പരസ്യപ്പെടുത്തുമെന്നും ഹറമൈന്‍ റെയില്‍വെ പറഞ്ഞു.

Share this story