വന്ദേഭാരത് ആറാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഒൻപത് സർവീസുകൾ

വന്ദേഭാരത് ആറാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഒൻപത് സർവീസുകൾ

റിയാദ്: വന്ദേഭാരത് ആറാം ഘട്ടത്തില്‍ റിയാദില്‍ നിന്നും ദമാമില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

ദമാമില്‍ നിന്ന് സെപ്തംബര്‍ നാലിനും 13നും തിരുവനന്തപുരത്തേക്കും 5,7 തിയ്യതികളില്‍ കോഴിക്കോട്ടേക്കും 8ന് കൊച്ചിയിലേക്കും 14ന് കണ്ണൂരിലേക്കും സര്‍വീസുണ്ട്. റിയാദില്‍ നിന്ന് സെപ്തംബര്‍ ഏഴിന് തിരുവനന്തപുരത്തേക്കും 12ന് കൊച്ചിയിലേക്കും 13ന് കോഴിക്കോട്ടേക്കും വിമാന സര്‍വീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

വന്ദേഭാരത് ആറാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു; സൗദിയിൽ നിന്നും കേരളത്തിലേക്ക് ഒൻപത് സർവീസുകൾ

യാത്രക്ക് താത്പര്യമുള്ളവര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് വിമാനങ്ങളില്ല.

Share this story