ഒമാനില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

ഒമാനില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

മസ്‌കറ്റ്: ഒമാനില്‍നിന്ന് വന്ദേഭാരത് മിഷനില്‍ 5 വിമാനങ്ങള്‍ കൂടി. സെപ്റ്റംബര്‍ 14 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ഇത്തവണ എട്ട് സര്‍വീസുകളുണ്ട്. സലാലയില്‍നിന്ന് ഇത്തവണയും സര്‍വീസുകളില്ല.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും രണ്ട് സര്‍വീസുകള്‍ വീതമുണ്ട്. മുംബൈ, ലഖ്‌നൗ, തിരുച്ചിറപ്പള്ളി, ദല്‍ഹി, ഹൈദരാബാദ്, വിജയവാഡ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വീസുകള്‍.

സെപ്റ്റംബര്‍ 16ന് കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വീസ്. 19ന് കണ്ണൂരിലേക്കും 21ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വിമാനങ്ങളുണ്ട്. സെപ്റ്റംബര്‍ 26ന് കണ്ണൂര്‍, 27 ന് തിരുവനന്തപുരം, 28ന് കോഴിക്കോട്, 29ന് കൊച്ചി എന്നിവയാണ് കേരളത്തിലേക്കുള്ള മറ്റു സര്‍വീസുകള്‍.

Share this story