ജമാല്‍ ഖഷോഗി വധക്കേസില്‍ എട്ട് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് സൗദി അറേബ്യ

ജമാല്‍ ഖഷോഗി വധക്കേസില്‍ എട്ട് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് സൗദി അറേബ്യ

റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ എട്ട് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് സൗദി. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ചത്.

അഞ്ചു പേര്‍ക്ക് 20 വര്‍ഷവും ഒരാള്‍ക്ക് പത്ത് വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴ് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. വിധി അന്തിമമാണ്, അത് നടപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

2018 ജൂണിലാണ് മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ തുര്‍ക്കി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുന്നത്.

Share this story