ഇസ്രായേലുമായുള്ള ബന്ധം വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ യു.എ.ഇയും, ബഹ്റൈനും; ഹസ്സന്‍ റൂഹാനി

ഇസ്രായേലുമായുള്ള ബന്ധം വഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ യു.എ.ഇയും, ബഹ്റൈനും; ഹസ്സന്‍ റൂഹാനി

ടെഹ്റാന്‍: ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതിന്റെ ഫലമായി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ യു.എ.ഇയും, ബഹ്റൈനും ആണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്‍ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനും യു.എ.ഇയും വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാരുകളില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് റൂഹാനിയുടെ ഈ പ്രസ്താവന. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ സംസാരിച്ച റൂഹാനി ഇസ്രായേല്‍ മിക്കദിവസങ്ങളിലും പലസ്തീനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേപാത പിന്തുടരുമെന്ന് വാര്‍ത്തകളുമുണ്ട്.

Share this story