കടല്‍ വഴി വൈദ്യുതി ഗ്രിഡുകള്‍ സംയോജിപ്പിക്കാന്‍ ഖത്തറും ഇറാനും തമ്മില്‍ ധാരണ

കടല്‍ വഴി വൈദ്യുതി ഗ്രിഡുകള്‍ സംയോജിപ്പിക്കാന്‍ ഖത്തറും ഇറാനും തമ്മില്‍ ധാരണ

ദോഹ: ഊര്‍ജ രംഗത്തെ സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും ഇറാനും തമ്മില്‍ ധാരണയായെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇരു രാഷ്ട്രങ്ങളുടെയും ഊര്‍ജ മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയത്.

ഇറാന്‍ ഊര്‍ജ മന്ത്രി റീസ ആര്‍ഡികെനിയാനും ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ശരീദാ അല്‍ കാബിയുമാണ് ഊര്‍ജ രംഗത്തെ പ്രത്യേകിച്ച് വൈദ്യുതി രംഗത്തെ ശക്തമായ സഹകരണം ആവശ്യമാണെന്ന നിലപാട് ചര്‍ച്ചയില്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലൂടെ കടലിലൂടെ വൈദ്യുതി ഗ്രിഡുകള്‍ സംയോജിപ്പിച്ചു പ്രവര്‍ത്തനം ആരംഭിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായി ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഖത്തറും ഇറാനും തമ്മിലുള്ള ഭൂമിശാസ്ത്ര പരമായ അടുപ്പം വൈദ്യുതി രംഗത്ത് ഇത്തരത്തിലുള്ള ആധുനിക പദ്ധതികള്‍ വിഭാവനം ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി അല്‍ കാബി ചര്‍ച്ചയില്‍ പറഞ്ഞു.

Share this story