സൗദിയിൽ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു

സൗദിയിൽ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു

റിയാദ്: സൗദിയിൽ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കുന്നു.ബഖാലകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ അന്വേഷകരില്‍ നിന്ന് മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ നല്‍കാനുള്ള സമയപരിധി എട്ടു ദിവസത്തിന് ശേഷം അവസാനിക്കും. 100-499 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, 500 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രൊവിഷന്‍ സ്റ്റോറുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ലക്ഷ്യം.

നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 105,000 തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതനുസരിച്ച് ഓരോ ഷോപ്പിലും ശരാശരി 10 തൊഴിലാളികളുണ്ട്. 37,000 സ്വദേശികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ആകെയുള്ള ജീവനക്കാരുടെ 35 ശതമാനം മാത്രമാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 1,200 യൂണിറ്റുകളാണ് നിലവിലുള്ളത്. ഇവിടെ ഏകദേശം 48,000 ജീവനക്കാരുണ്ട്. ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ശരാശി തൊഴിലാളികളുടെ എണ്ണം 250ഉം സൂപ്പര്‍മാര്‍ക്കറ്റില്‍ 50ഉം ജീവനക്കാരുമാണുള്ളത്. ഈ ഔട്ട്‌ലറ്റുകളില്‍ നിലവില്‍ 16,000 വിദേശികള്‍ ജോലി ചെയ്യുന്നെന്നാണ് കണക്കാക്കുന്നത്. 35 ശതമാനം മാത്രമാണ് സ്വദേശികളുള്ളതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Share this story