ഖത്തറില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് പുതിയ പാര്‍പ്പിട പദ്ധതിയുമായി ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്

ഖത്തറില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് പുതിയ പാര്‍പ്പിട പദ്ധതിയുമായി ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്

ദോഹ: ഖത്തറിലെ താഴ്ന്ന വരുമാനക്കാര്‍ക്കും ഇടനിലക്കാര്‍ക്കും അനുയോജ്യമായ പാര്‍പ്പിട കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് പുതിയ പദ്ധതി തയ്യാറാക്കി. ഖത്തറിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവില്‍ പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ബര്‍വ റിയല്‍ എസ്റ്റേറ്റ്. ആധുനിക വാസ്തുശില്‍പ്പ മാതൃകയില്‍ ഇന്റഗ്രേറ്റഡ് റസിഡന്‍ഷ്യല്‍ സിറ്റികളുടെ സ്റ്റാന്‍ഡേര്‍ഡിലാണ് പാര്‍പ്പിട കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുക. പ്രധാനപ്പെട്ട ഹൈവേകള്‍, മറ്റു ഗതാഗത സംവിധാനങ്ങള്‍, ഇതര സൗകര്യങ്ങള്‍ എന്നിവയുടെ പ്രയോജനം ലഭ്യമാവുന്ന രീതിയിലുള്ള സ്ഥലങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുക.

Share this story