സ്തനാർബുദ ബോധവത്കരണ പ്രചാരണവുമായി ആർട്ട് ഫോർ യു ഗാലറി

Share with your friends

ഓരോ മനുഷ്യരും ഓരോ തുരുത്തുകളായി മാറിയ കോവിഡ്കാലത്തിന്റെ ബാക്കിപത്രമാകുന്ന ചിലതുണ്ട്. അതിലൊന്നാണ് ചിത്രകാരന്മാരുടെ സർഗാത്മഇടപെടലുകളും അവരുടെ ഒറ്റപ്പെട്ടലുകളിൽ സംഭവിച്ച സൃഷ്ടികളും. അത്തരം സാധ്യതകളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം കൃത്യമായി നടപ്പിലാക്കുകയാണ് ആർട്ട് ഫോർ യു.

ഒപ്പം സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ചില ബോധവൽക്കരണങ്ങളും നടത്തുന്നു എന്നത് തികച്ചും അഭിനന്ദനർഹമായ ശ്രമമാണ്. അത്തരമൊരു ഇടപെടലാണ് ഇപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്ന സ്തനാർബുദ ബോധവൽക്കരണം.

ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി ലോകമെമ്പാടും ആചരിക്കുകയാണ്. കേരളത്തിലടക്കം 40ന് മുകളിൽ പ്രായമാകുന്ന സ്ത്രീകളിൽ ആശങ്കജനകമായ വിധം സ്തനാർബുദം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ബോധവൽക്കരണങ്ങൾ കലാകാരൻമാരുടെ സാമൂഹിക പ്രതിബദ്ധത കൂടിയാണ്.

ക്യൂറേറ്റർമാരായ ജെസ്‌നോ ജാക്‌സൺ, ചിത്ര സുധാകരൻ എന്നിവർ ആരംഭിച്ച കലാകാരന്മാർക്ക് അവരുടെ സ്തനാർബുദ ബോധവൽക്കരണ ചിത്രങ്ങളുടെ പ്രദർശനത്തിനായി ഒക്ടോബർ 25 ന് ‘അവളെ ആഘോഷിക്കുന്നു’ എന്നപേരിലും 2020 ഒക്ടോബർ 30 ന് ‘കളർ ഓഫ് ഹോപ്പ്’ എന്ന പേരിൽ വിദ്യാർത്ഥികളുടെ പ്രദർശനവും നടക്കുന്നു.

സ്തനാർബുദ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അവരുടെ വെർച്വൽ ഇന്റർനാഷണൽ ആർട്ട് എക്‌സിബിഷനായ ‘സെലിബ്രേറ്റിംഗ് ഹെർ’ എന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാർ ഈ ബോധവൽക്കരണത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

അവബോധത്തിന്റെ അഭാവം, തെറ്റിദ്ധാരണകൾ, നിരവധി സംശയങ്ങൾ എന്നിവ സ്തനാർബുദത്തെ ചുറ്റിപ്പറ്റിയാണ്. അതിനാൽ, സ്തനാർബുദം എത്രയും വേഗം തടയാനും ചികിത്സിക്കാനും ഉള്ള ഏറ്റവും നല്ല മാർഗം അതിനെക്കുറിച്ച് ബോധവാന്മാരാകുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്.

ഈ വിഷയത്തിന് ഊന്നൽ നൽകി വൈദ്യ – മനശാസ്ത്ര – സാമൂഹിക രംഗത്തെ വ്യക്തിതങ്ങളായ DR. ശ്രീകുമാർ പിള്ള, ബീന ധർമ്മൻ എം.ടി.എഅമേരിക്ക, മരിയൻ വർഗ്ഗീസ്, ഹണി ഭാസ്‌കരൻ, ഡോ.ശോമ ജിതേഷ് എന്നിവരും ക്യാമ്പിന്റെ ഭാഗമായി.

നാഷണൽ ബ്രെസ്റ്റ് ക്യാൻസർ ഫൗണ്ടേഷൻ, ബ്രെസ്റ്റ് ക്യാൻസർ നൗ, റിസർച് കെയർ ചാരിറ്റി, മെഡികെയർ എന്നിവയുമായി സഹകരിച്ചാണ് ആർട്ട് 4 യൂ ഗാലറി ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചത്.

സെമിനാറിലൂടെ പ്രാഥമികമായി യുഎഇയിലെ മലയാളം പ്രവാസി വനിതകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ വിദഗ്ദരോടുള്ള സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിനും കഴിഞ്ഞുവെന്നും ആർട്ട് ഫോർ യു സ്ഥാപകരായ ജെസ്നോ രഞ്ജി, രഞ്ജി ചെറിയാൻ എന്നിവർ അറിയിച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-