കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

Share with your friends

റിയാദ്: ഒരു പ്രവാസി മലയാളി കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി വയലില്‍ വീട്ടില്‍ ഷബീറാണ് (40) സൗദിയിലെ ഹഫര്‍ അല്‍ബാത്വിനില്‍ മരിച്ചത്. രണ്ടാഴ്ചയായി ഹഫര്‍ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

അവധിക്ക് നാട്ടില്‍ പോകാന്‍ തയാറാറെടുക്കുന്ന സമയത്താണ് കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 10 വര്‍ഷമായി ഹഫറില്‍ ബഖാല ജീവനക്കാരനാണ്. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയിവന്നത്.

മാതാവ്: ആരിഫാ ബീവി. ഭാര്യ: മദീന ബീവി, മകള്‍: ഫസ്‌ന. കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഹഫറില്‍ ഖബറടക്കാനുള്ള നിയമനടപടി പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-