റിയാദില്‍ വനിതകള്‍ക്ക് പേടിസ്വപ്നമായിരുന്ന ഒമ്പതംഗ പിടിച്ചുപറി സംഘം അറസ്റ്റില്‍

റിയാദില്‍ വനിതകള്‍ക്ക് പേടിസ്വപ്നമായിരുന്ന ഒമ്പതംഗ പിടിച്ചുപറി സംഘം അറസ്റ്റില്‍

റിയാദ്: ഒമ്പതംഗ പിടിച്ചുപറി സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. രണ്ടു സൗദി യുവാക്കളും അനധികൃത താമസക്കാരായ ഏഴു യെമനികളും അടങ്ങിയ സംഘമാണ് പിടിയിലായത്.

മധ്യറിയാദിലെയും ദക്ഷിണ റിയാദിലെയും സൂഖുകള്‍ക്കു സമീപം ബൈക്കുകളില്‍ കറങ്ങി വഴിപോക്കരുടെ വാനിറ്റി ബാഗുകളും പഴ്‌സുകളും തട്ടിപ്പറിച്ച് പണം കൈക്കലാക്കുകയാണ് സംഘം ചെയ്തിരുന്നത്. സൂഖുകളിലെത്തുന്ന വനിതകളെയാണ് സംഘം പ്രധാനമായും നോട്ടമിട്ടിരുന്നത്.

ബത്ഹ, ഇസ്‌കാന്‍, ദീറ, മന്‍ഫൂഹ, അസീസിയ ഡിസ്ട്രിക്ടുകളില്‍ സമാന രീതിയില്‍ 17 പിടിച്ചുപറികള്‍ നടത്തിയതായി ചോദ്യം ചെയ്യലില്‍ സംഘം സമ്മതിച്ചു.

ആകെ 33,000 ഓളം റിയാലാണ് സംഘം കൈക്കലാക്കിയത്. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

Share this story