ഒമാൻ സുൽത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഫോൺ കോൾ സ്വീകരിച്ചു

ഒമാൻ സുൽത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഫോൺ കോൾ സ്വീകരിച്ചു

മസ്ക്കറ്റ്: ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ്, യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസനിൽ നിന്നുള്ള ഫോൺ കോൾ സ്വീകരിക്കുകയും ഇരു നേതാക്കളും ചർച്ച നടത്തുകയും സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം അവലോകനം ചെയ്യുകയും ചെയ്തു.

അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ബോറിസ് ജോൺസൺ സുൽത്താനോടും ഒമാനി സർക്കാരിനോടും ജനങ്ങളോടും ആത്മാർത്ഥമായ അഭിനന്ദനം കൈമാറി.

രാജ്യത്തെ ജനങ്ങളെ കൂടുതൽ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുവാനും അദ്ദേഹത്തിന്റെ ബുദ്ധിപരമായ നേതൃത്വത്തിൽ കൂടുതൽ വികസനത്തിനും വളർച്ചയിലേക്ക് നയിക്കുവാനും അതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണ ബന്ധത്തിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഹിസ് മജസ്റ്റി സുൽത്താന് ആശംസകളും കൈമാറി.

 

?പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ ആശംസകൾക്കും സുൽത്താൻ നന്ദിയും കടപ്പാടും അറിയിച്ചു. അതോടൊപ്പം തന്നെ സുൽത്താൻ അദ്ദേഹത്തിന് നല്ല ആരോഗ്യവും സന്തോഷവും നേർന്നു. ബ്രിട്ടീഷ് ജനതയ്ക്ക് എല്ലാ പുരോഗതിയും ഇരു രാജ്യങ്ങളും സൗഹൃദ ജനങ്ങളിലൂടെ ശക്തമായ ബന്ധത്തിലേക്കും സുസ്സ്ഥിരമായ വികസനവും വളർച്ചയും പ്രാപ്തമാകട്ടെയെന്നും ആശംസിച്ചു

Share this story