ഡിസംബർ 15 മുതൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് സലാം എയർ; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

ഡിസംബർ 15 മുതൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് സലാം എയർ; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

മസ്കറ്റ്: ഡിസംബർ 15, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് സലാം എയർ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ നഗരങ്ങളായ ജയ്‌പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സർവീസുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായും സലാം എയർ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റുകൾ ലഭിക്കുന്നതിനായി https://www.salamair.com/en/ എന്ന വിലാസത്തിലൂടെയോ 00968-24272222 എന്ന നമ്പറിലൂടെയോ സലാം എയറുമായി ബന്ധപ്പെടാവുന്നതാണ്.

Share this story