2021-22 അക്കാദമിക് കലണ്ടറില്‍ മാറ്റമില്ല; ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

Quatar

ദോഹ:  2021-2022 വര്‍ഷത്തെ അക്കാദമിക്ക് കലണ്ടറില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ക്ലാസുകളും പരീക്ഷകളും മുന്‍പ് നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

കലണ്ടറില്‍ മാറ്റങ്ങള്‍ വന്നേക്കുമെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മന്ത്രാലയം ഔദ്യോഗിക കുറിപ്പ് പുറത്തുവിട്ടത്. ഔദ്യോഗികവാര്‍ത്താ ഏജന്‍സികളില്‍ നിന്നും, മന്ത്രാലയം അധികൃതരില്‍ നിന്നും ഉളള വാര്‍ത്തകള്‍ മാത്രമേ ശ്രദ്ധിക്കാവൂ എന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

10, 11, 12 ക്ലാസുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഡിസംബര്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയും, ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഡിസംബര്‍ ഒന്ന് മുതല്‍ ഒന്‍പതാം തിയ്യതി വരെയും നടക്കും. ഡിസംബര്‍ 19 മുതല്‍ 30 വരെ അര്‍ദ്ധവാര്‍ഷിക അവധി നല്‍കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 2022 ജനുവരി രണ്ടിനാണ് ക്ലാസുകള്‍ പുനരാരംഭിക്കുക.

Share this story