അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും മാര്‍ച്ച് 31 മുതലെന്ന് സൗദിയ
ജിദ്ദ: മാര്‍ച്ച് 31 മുതല്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ആരംഭിക്കുമെന്ന് സൗദിയ എയര്‍ലൈന്‍സ് അറിയിച്ചു.
സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയുമായും ബന്ധപ്പെട്ട് മറ്റു അധികൃതരുമായും സഹകരിച്ച് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് സൗദിയ എയര്‍ലൈന്‍സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ക്യാപ്റ്റന്‍ ഇബ്രാഹിം അല്‍ കാശി പറഞ്ഞു.
പുതിയ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ വെബ് സൈറ്റും മറ്റ് ഔദ്യോഗിക അക്കൗണ്ടുകളും ആശ്രയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
