കൊവിഡ് വ്യാപനം: കുവൈത്തിൽ വിദേശികൾക്ക് രണ്ടാഴ്ചത്തേക്ക് പ്രവേശനവിലക്ക്

കൊവിഡ് വ്യാപനം: കുവൈത്തിൽ വിദേശികൾക്ക് രണ്ടാഴ്ചത്തേക്ക് പ്രവേശനവിലക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തികൾക്ക് വിദേശികൾക്ക് പ്രവേശന വിലക്ക്. ഫെബ്രുവരി 7 ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയത്.

അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം ഗാർഹിക തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, സ്വദേശികളുടെ ഏറ്റവും അടുത്ത ബന്ധുക്കളായ വിദേശികൾ എന്നിവർക്ക് വിലക്ക് ബാധകമല്ല.

ജനങ്ങൾ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും എല്ലാ വിഭാഗം ക്ലബ്ബുകളും സലൂണുകളും ഈ മാസം അവസാനം വരെ അടച്ചുപൂട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റസ്‌റ്റോറന്റുകളുടെ പ്രവർത്തനം രാവിലെ 5 മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാക്കി.

ഷോപ്പിംഗ് മാളുകളുടെ സമയം വൈകുന്നേരം അഞ്ച് മണി വരെയാക്കി. വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഒരാഴ്ച നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story