ഒ​മാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്ക്​ അ​ന്ത​ർദേ​ശീ​യ അം​ഗീ​കാ​രം

ഒ​മാ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്ക്​ അ​ന്ത​ർദേ​ശീ​യ അം​ഗീ​കാ​രം

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്ക്​ അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം. ക​ണ്ടെ​യ്​​ന​ർ ക​പ്പ​ലു​ക​ളി​ലെ ച​ര​ക്കു​ക​ൾ അ​തി​വേ​ഗ​ത്തി​ൽ കൈ​കാ​ര്യം​ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നും മു​ൻ​നി​ര​യി​ലാ​ണെ​ന്ന്​ യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ കോ​ൺ​ഫ​റ​ൻ​സ്​ ഓ​ൺ ട്രേ​ഡ്​ ആ​ൻ​ഡ്​​ ഡെ​വ​ല​പ്​​മെൻറ്​ പു​റ​ത്തി​റ​ക്കി​യ യു.​എ​ൻ.​സി.​ടി.​എ.​ഡി വാ​ർ​ഷി​ക സൂ​ചി​ക പ​റ​യു​ന്നു.

ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ളി​ൽ ക​പ്പ​ലു​ക​ൾ പ്ര​വേ​ശി​ച്ച്​ ച​ര​ക്കി​റ​ക്കി​യ​ശേ​ഷം പു​റ​ത്തു​പോ​കു​ന്ന​തി​ന്​ ശ​രാ​ശ​രി 12.5 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ്​ എ​ടു​ക്കു​ന്ന​തെ​ന്ന്​ സൂ​ചി​ക​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​മാ​നും പോ​ള​ണ്ടും യു.​എ.​ഇ​യു​മാ​ണ്​ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ലു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം​ചെ​യ്യു​ന്ന​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. അ​തി​നാ​ൽ ട്രാ​ൻ​സ്​​ഷി​പ്പ്​​മെൻറു​ക​ളി​ൽ ന​ല്ല പ​ങ്കും ഈ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കു​മു​മ്പ്​ സ്വീ​ക​രി​ച്ച ഡി​ജി​റ്റ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മെ​ച്ചം ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പ്രീ-​ക​സ്​​റ്റം​സ്​ ക്ലി​യ​റ​ൻ​സ്, ക​പ്പ​ൽ എ​ത്തു​ന്ന​തി​ന്​ 24 മ​ണി​ക്കൂ​ർ മു​മ്പ്​ ഷി​പ്പി​ങ്​ വി​വ​ര​ങ്ങ​ൾ ഇ​ല​ക്​​ട്രോ​ണി​ക്കാ​യി ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം, ഡോ​ക്യു​മെന്റെ​ഷ​നും പേ​മെൻറ്​ എ​ക്​​സ്​​ചേ​ഞ്ചി​നു​മാ​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ തു​റ​മു​ഖ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സു​ഗ​മ​മാ​ക്കി. ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ൾ​ക്ക്​ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ സൂ​ചി​ക​യി​ലെ സ്​​ഥാ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

2040ഓ​ടെ ഒ​മാ​നെ ആ​ഗോ​ള ച​ര​ക്കു​ഗ​താ​ഗ​ത​ത്തിന്റെ കേ​ന്ദ്ര​മാ​ക്കി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ തു​റ​മു​ഖ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നു​ള്ള ഡി​ജി​റ്റ​ൽ ന​ട​പ​ടി​ക​ള​ട​ക്കം അ​സി​യാ​ദും സ​ഹോ​ദ​ര സ്​​ഥാ​പ​ന​ങ്ങ​ളും കൈ​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ സൂ​ചി​ക​യി​ലെ സ്​​ഥാ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

Share this story