ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീൻ ബുക്കിങ് ഇനി ‘സഹല’ വഴി

ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീൻ ബുക്കിങ് ഇനി ‘സഹല’ വഴി

മസ്‌കത്ത്: ഒമാനിലെത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീൻ ബുക്കിങ് ഓണ്‍ലൈന്‍ വഴിയാകുന്നു. മാര്‍ച്ച് 29 മുതല്‍ വെബ്‌സൈറ്റില്‍ ‘സഹല’ വിഭാഗത്തില്‍ ബുക്കിങ് നടത്തണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കി. യാത്രക്കാര്‍ സഹല പ്ലാറ്റ്‌ഫോം വഴി ഹോട്ടല്‍ ബുക്ക് ചെയ്തതായി വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം.

അതേസമയം, വിവിധ രാഷ്ട്രങ്ങളുടെ ഒമാനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബം, ഒറ്റയ്ക്ക് വരുന്ന 18 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവര്‍, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിമാന ജീവനക്കാര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്കും ഹോട്ടല്‍ ബുക്കിങ് ആവശ്യമില്ല.

Share this story