വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈനിൽ ഇളവ്; വാർത്ത നിഷേധിച്ച് ഒമാൻ അധികൃതർ

വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈനിൽ ഇളവ്; വാർത്ത നിഷേധിച്ച് ഒമാൻ അധികൃതർ

മസ്‌കത്ത്: ക്വാറന്റൈന്‍ നിയമങ്ങളില്‍ പുതുതായി യാതൊരു ഇളവും വരുത്തിയിട്ടില്ലെന്ന് ഒമാന്‍ അധികൃതര്‍. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശരിയായ വിവരങ്ങള്‍ അറിയുന്നതിന് ഔദ്യോഗിക സ്‌ത്രോതസ്സുകളെ ആശ്രയിക്കണമെന്നും ആരോഗ്യ മന്ത്രാലയഅധികൃതർ വ്യക്തമാക്കി.

Share this story