സമൂഹമാധ്യങ്ങൾ വഴി ധനസഹായം തേടുന്നതിന് കുവൈത്തിൽ വിലക്ക്

സമൂഹമാധ്യങ്ങൾ വഴി ധനസഹായം തേടുന്നതിന് കുവൈത്തിൽ വിലക്ക്

കുവൈത്ത് സിറ്റി : റമസാനിൽ നിയമം പാലിക്കാതെ ചാരിറ്റി വേണ്ടെന്ന് സാമൂഹിക മന്ത്രാലയം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. നിയമപരമായ വ്യവസ്ഥകൾ പാലിച്ചാകണം ധനസമാഹരണം. ധനസമാഹരണത്തിനുള്ള അഭ്യർഥന നടത്തുന്നതിനും വ്യവസ്ഥകളുണ്ട്.

വാട്സാപ്പ്, എസ്‌എം‌എസ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സഹായം തേടാൻ പാടില്ല. അത്തരം സന്ദേശങ്ങൾ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തി.കാരുണ്യ പ്രവർത്തനങ്ങൾക്ക് പള്ളികൾ കേന്ദ്രീകരിച്ച് ധനശേഖരണത്തിന് ഔഖാഫ് മന്ത്രാലയം നിയന്ത്രണങ്ങൾ നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ച് ഇ– സംവിധാനം വഴി മാത്രമേ പണം ശേഖരിക്കാവൂ എന്നും സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

Share this story