ഒമാനിൽ കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞാ​ൽ ഇ​ള​വെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി

Share with your friends

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​നം കു​റ​ഞ്ഞാ​ൽ റ​മ​ദാ​നി​ൽ​ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ​നു​വ​ദി​ക്കു​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​രാ​സി. കോ​വി​ഡ്​ സം​ബ​ന്ധി​ച്ച സു​പ്രീം ക​മ്മി​റ്റി​യു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യാ​ൽ റ​മ​ദാ​നി​ലെ പ്ര​വ​ർ​ത്ത​ന-​സ​ഞ്ചാ​ര നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ണ്ടാ​കും. എ​ന്നാ​ൽ, സാ​ഹ​ച​ര്യം കൂ​ടു​ത​ൽ മോ​ശ​മാ​യാ​ൽ ന​ട​പ​ടി ശ​ക്​​ത​മാ​ക്കേ​ണ്ടി വ​രും. അ​തി​നാ​ൽ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ക​യും ഒ​രു​മി​ച്ചു​കൂ​ട​ൽ ഒ​ഴി​വാ​ക്കു​ക​യും വേ​ണം -അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തി​ൽ കാ​ര്യ​മി​ല്ല എ​ന്ന്​ പ​റ​യു​ന്ന​വ​രു​ണ്ട്.

എ​ന്നാ​ൽ, കോ​വി​ഡിന്റെ ര​ണ്ടാം ത​രം​ഗ​ത്തിന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ലെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന​ത്തേ​തിന്റെ ഇ​ര​ട്ടി​യാ​കു​മാ​യി​രു​ന്നെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. ഒ​മാ​നി​ലെ 32 ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക്​ ഈ ​വ​ർ​ഷം വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്നും സു​പ്രീം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വാ​ക്​​സി​ൻ ഡ്രൈ​വിന്റെ ആ​ദ്യ​ഭാ​ഗം ജൂ​ണി​ലും ര​ണ്ടാം പ​കു​തി ഡി​സം​ബ​റോ​ടെ​യു​മാ​ണ്​ പൂ​ർ​ത്തി​യാ​വു​ക.

കോ​വി​ഡിന്റെ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ഒ​ന്നി​ലേ​റെ ത​വ​ണ രാ​ജ്യ​ത്തി​ന്​ സാ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്നും വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ൽ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി പ​റ​ഞ്ഞു. കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന​താ​ണ്​ വൈറ​സിന്റെ അ​തി​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വാ​ക്​​സി​നേ​ഷ​നെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ പി​ന്തു​ണ​ന​ൽ​കി​യി​ട്ടു​ണ്ട്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​പ്രീം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സ​ഫ്, ഗ​താ​ഗ​ത-​വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി സൈ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ മ​വാ​ലി, പൊ​ലീ​സ്​ അ​സി. ഐ.​ജി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പങ്കെ​ടു​ത്തു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!