കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

Report : Mohamed Khader Navas

ഷാർജ : കുട്ടികളുടെ വായനോത്സവത്തിൻ്റെ പന്ത്രണ്ടാം പതിപ്പ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഷാർജ ഭരണാധികാരിയെ എമിറേറ്റിലെ ഒരു കൂട്ടം കുട്ടികൾ ചടുലമായ നൃത്തത്തോടെ സ്വാഗതം ചെയ്തു.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ‘ഫോർ യുവർ ഇമാജിനേഷൻ’ എന്ന തീം പ്രമേയമാക്കിയുള്ള കുട്ടികളുടെ മേഖലയിലെ ഏറ്റവും വലിയ ഉത്സവത്തിൻ്റെ പന്ത്രണ്ടാം പതിപ്പ് മെയ് 29 വരെ ഷാർജ എക്സ്പോ സെൻ്റെറിൽ നടക്കും.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

ഉദ്ഘാടനച്ചടങ്ങിൽ സഹിഷ്ണുത – സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ കാസിമി, ഇൻ്റെർനാഷണൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഷെയ്ക ബുദൂർ ബിന്ത് സുൽത്താൻ അൽ കാസിമി, ഷെയ്ഖ് സാലം ബിൻ അബ്ദുൾ റഹ്മാൻ അൽ കാസിമി, ഷാർജ ഭരണാധികാരിയുടെ എക്സിക്യൂട്ടീവ് ഓഫീസ് മേധാവി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവയ്സ്, ആരോഗ്യ – പ്രതിരോധ മന്ത്രിയും പൊതു വിദ്യാഭ്യാസ സഹമന്ത്രിയുമായ ജമീല ബിംത് സാലം അൽ മുഹൈരി, ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രശസ്ത എഴുത്തുകാർ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

കുട്ടികളുടെ വർക്ക് ഷോപ്പുകൾ, കഥപറച്ചിൽ, കുക്കറി ഷോകൾ, കോമിക്സ്, ആനിമേഷൻ
വർക് ഷോപ്പുകൾ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, രചയിതാവിൻ്റെ ചർച്ചകൾ, നൃത്തങ്ങൾ, നാടകം എന്നിവയുൾപ്പെടെ അഞ്ഞൂറ്റിമുപ്പത്തിയേഴോളം പ്രത്യേക പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അന്തർദ്ദേശീയ രചയിതാക്കൾ, കലാകാരന്മാർ, ചിത്രകാരന്മാർ, ഉൾപ്പെടുന്ന വൻനിരയാണ് മേളയെ നയിക്കുക.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

ഷാർജ ഭരണാധികാരി വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പവലിയൻ സന്ദർശിക്കുകയും യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികളിൽ വായനയെ ആജീവനാന്ത ശീലമായി വികസിപ്പിക്കുന്നതിന് പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ മന്ത്രാലയത്തിൻ്റെ വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം
അദ്ദേഹം പിന്നീട് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയുടെ പവലിയൻ സന്ദർശിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത അവരുടെ അക്കാദമിക് പ്രോഗ്രാമുകളുടെ ഒരു അവലോകനവും നടത്തി. കുട്ടികൾക്കായുള്ള ഷാർജ പോലീസ് ഡിപ്പാർറ്റുമെൻ്റിൻ്റെ വായനോത്സവത്തെക്കുറിച്ചുള്ളപ്രസിദ്ധീകരണങ്ങൾ ഷാർജ പോലീസ് അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.
തുടർന്ന് എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ്റെ പവലിയൻ സന്ദർശിക്കുകയും കുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന പ്രാദേശിക പ്രസാധകരുടെ പുസ്തകങ്ങൾ, പ്രധാന വിദ്യാഭ്യാസ സാംസ്കാരിക പ്രസിദ്ധീകരണങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു. അവിടെനിന്നും ഹൗസ് ഓഫ് വിസ്ഡം പവലിയൻ സന്ദർശിക്കാൻ പോയ അദ്ദേഹം കുട്ടികൾക്കും മറ്റ് പ്രായക്കാർക്കും സാംസ്കാരിക പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്തു.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

കലിമാത് ഗ്രൂപ്പിൻ്റെ പവലിയൻ സന്ദർശിച്ച ഷാർജ ഭരണാധികാരി പ്രാദേശിക പ്രസാധകർ നിർമ്മിച്ച ഏറ്റവും പുതിയ സാഹിത്യ സാംസ്കാരിക പുസ്തകങ്ങളുടെ തലക്കെട്ടുകൾ പരിശോധിക്കുകയും, കുട്ടികളുടെ വായന, എഴുത്ത് തുടങ്ങിയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് അവർ സംഘടിപ്പിക്കുന്ന സംരംഭങ്ങൾക്കും വർക്ക് ഷോപ്പുകൾക്കും അഭിനന്ദനം അറിയിക്കുകയും ചെയ്തു.

കുട്ടികളുടെ വായനോത്സവത്തിൻ്റെ 12-ാം പതിപ്പിന് ഷാർജയിൽ വർണ്ണോജ്വലമായ തുടക്കം

എസ്‌സി‌ആർ‌എഫ് 2021 ൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷൻ്റെ ഒൻപതാം പതിപ്പിൻ്റെ സ്റ്റാളിലും ഷാർജ ഭരണാധികാരി സന്ദർശനം നടത്തി, 50 രാജ്യങ്ങളിൽ നിന്നുള്ള 395 ക്രിയേറ്റീവ് ഇല്ലസ്ട്രേറ്റർമാർ സമർപ്പിച്ച എൻട്രികളെക്കുറിച്ച് അദ്ദേഹം വിശദീകരണം തേടി.

15 അറബ് രാജ്യങ്ങളിൽ നിന്നായി 106 പേരും 35അറബ് ഇതര രാജ്യങ്ങളിൽ നിന്നായി 289 പേരും മേളയിൽ പങ്കെടുക്കുന്നുണ്ട്. നിരവധി പ്രസാധക ബൂത്തുകൾ സന്ദർശിച്ചുകൊണ്ടും, വായനയുടെ ഉത്സവത്തിൻ്റെ വിവിധ വിഭാഗങ്ങളെക്കുറിച്ച് മനസിലാക്കി കൊണ്ടുമാണ് ഷാർജ ഭരണാധികാരി പര്യടനം പൂർത്തിയാക്കിയത്.

നൂറ്റിപ്പത്തോളം വർക്ക്ഷോപ്പുകളിലൂടെയും സ്പെഷ്യലിസ്റ്റുകളും കലാകാരന്മാരും അവതരിപ്പിക്കുന്ന ഇരുപത്തിരണ്ടോളം ഷോകളിലൂടെയും കുട്ടികൾക്കും യുവാക്കൾക്കും കോമിക്സ് ലോകം പര്യവേക്ഷണം ചെയ്യാനുള്ള അവസരമുണ്ട്. കൂടാതെ വിദഗ്ദ്ധരുടെയും സ്പെഷ്യലിസ്റ്റുകളുടെയും നേതൃത്വത്തിൽ മുന്നൂറ്റിഎൺപത്തിയഞ്ചോളം വമ്പൻ പരിപാടികൾ കുട്ടികളുടെ ഭാവനയേയും അറിവിനേയും സമ്പന്നമാക്കും. എസ്‌ബി‌എയുടെ ആദ്യ നിർമ്മാണമായ ഡ്രീംസ് ബുക്ക് ഉൾപ്പെടെയുള്ള ഇവന്റ്കളുടെയും വർക്ക്ഷോപ്പുകളുടെയും ഒരു നീണ്ട പരമ്പര വരും ദിനങ്ങളെ ധന്യമാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

Share this story