ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

Report : Mohamed Khader Navas

ഷാർജ: 2021 നവംബറിൽ നടക്കാനിരിക്കുന്ന ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയറിൻ്റെ (എസ്‌ഐ‌ബി‌എഫ്) നാൽപതാം പതിപ്പിൻ്റെ വിശിഷ്ടാതിഥിയായി സ്പെയിൻ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഷാർജ ബുക്ക് അതോറിറ്റി പ്രഖ്യാപിച്ചു.

ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

എസ്‌ ബി‌ എ ചെയർമാൻ എച്ച് ഇ അഹമ്മദ് ബിൻ റക്കാദ് അൽ അമേരിയും, യുഎഇയിലെ സ്പെയിൻ അംബാസഡർ എച്ച് ഇ അൻ്റെണിയോ അൽവാരെസ് ബാർത്തെയും ഗൂഗിൾ വഴി നടന്ന പരസ്പര സംഭാഷണചടങ്ങിൽ ഇക്കാര്യം വ്യക്തമാക്കികൊണ്ടു ഒപ്പിട്ടു. ഇവരെ കൂടാതെ എച്ച്. മരിയ ജോസ് ഗാൽവെസ് (പുസ്തകങ്ങളുടെ ഡയറക്ടർ ജനറൽ സാംസ്കാരിക-കായിക മന്ത്രാലയം, സ്പെയിൻ), ബെഗോണ സെറോ (പുസ്തകങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, സാംസ്കാരിക-കായിക മന്ത്രാലയം, സ്പെയിൻ), യു എ ഇ യിലെ സ്പെയിൻ മിഷൻ ഡെപ്യൂട്ടി ഹെഡ് ജെയിം ഇഗ്ലേഷ്യസ് സാഞ്ചസ് സെർവേര, എസ് ഐ ബി എഫിൻ്റെ ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി എന്നിവരും പങ്കെടുത്തു.

ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

ഗൾഫ്മേഖലയിലെ ഏറ്റവും വലുതും, ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിൽ ഒന്നുമായ എസ്ഐബി‌എഫിൻ്റെ
ഒരു നാഴികക്കല്ലാകാൻ പോകുന്ന പതിപ്പിനായി നിരവധി സ്പാനിഷ് പ്രസാധകരെയും രചയിതാക്കളെയും ഷാർജയിലേക്ക് സ്വാഗതം ചെയ്യാനാണ് പുതിയ തീരുമാനം. കൂടാതെ സന്ദർശകർക്കും ആഗോള പ്രസാധകർക്കും സ്പാനിഷ് സാഹിത്യത്തെയും സംസ്കാരത്തെയും കൂടുതൽ ആഴത്തിൽ അറിയാനുള്ള സവിശേഷമായ അവസരമാണ് ഒരുങ്ങുന്നത്.

ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

എസ്‌ബി‌എ ചെയർമാൻ എസ്‌ഐ‌ബി‌എഫിൻ്റെ 40 വർഷത്തെ ചരിത്രത്തെക്കുറിച്ചും അതുമൂലം അറബ് മേഖലയിൽ മാത്രമല്ല, ലോകമെമ്പാടും ഉണ്ടായ സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും വ്യക്തമാക്കി. ആഗോള സംസ്കാരത്തിലേക്കുള്ള ഒരു കവാടമായി ലോകം ഷാർജയെ വീക്ഷിക്കുന്നുവെന്ന് ആവർത്തിച്ച അൽ അമേരി, ഒരു നഗരത്തിൻ്റെയോ ഒരു രാജ്യത്തിൻ്റെയോ സാംസ്കാരിക പദ്ധതിയെ വളർത്തുന്നതിലും നിലനിർത്തുന്നതിലും പുസ്തകങ്ങളുടെയും പുസ്തകമേളകളുടെയും പങ്കിൻ്റെയും പ്രാധാന്യത്തിൻ്റെയും തെളിവാണ് എസ്‌ഐ‌ബി‌എഫിൻ്റെ 40 വർഷത്തെ യാത്ര എന്നും വ്യക്തമാക്കി.

ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

ലോകമെമ്പാടുമുള്ള എഴുത്തുകാർക്കും കലാകാരന്മാർക്കും എസ്‌ഐ‌ബി‌എഫിൻ്റെ അഭിമാനകരമായ വേദി വാഗ്ദാനം ചെയ്തുകൊണ്ട്, സാംസ്കാരിക ഉന്നതി കൈവരിക്കുന്നതിനായി ആഗോള സംസ്കാരങ്ങളുടെ ആഘോഷങ്ങളിലൂടെ പരസ്പരം പങ്കിടാനും പഠിക്കാനും വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാട് എന്ന് ചെയർമാൻ അൽ അമേരി അഭിപ്രായപ്പെട്ടു.

ഷാർജ ഇൻ്റെർനാഷണൽ ബുക്ക് ഫെയർ 2021 ൽ സ്പെയിൻ വിശിഷ്ടാതിഥിയാകും

സ്പാനിഷ് സംസ്കാരത്തിൻ്റെ സവിശേഷമായ വശങ്ങൾ ഷാർജയിൽ ആഘോഷിക്കാനായി അവരെ SIBF 2021 ൽ വിശിഷ്ടാതിഥിയായി സ്വാഗതം ചെയ്യാനും, എമിറാത്തിയും സ്പാനിഷും തമ്മിലുള്ള സഹകരണത്തിനും സംഭാഷണത്തിനുമുള്ള ഇടം കൂടുതൽ വിശാലമാക്കാനും ഇവിടുത്തെ ആളുകളും സാംസ്കാരിക സ്ഥാപനങ്ങളും രചയിതാക്കളും കലാകാരന്മാരും പ്രസാധകർ തുടങ്ങിയവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യ സംഭാഷണങ്ങൾ, എക്സിബിഷനുകൾ, നാടകം, സംഗീതം, സൃഷ്ടിപരമായ സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ സ്പെയിൻ എസ്‌ഐ‌ബി‌എഫ് 2021ലേക്ക് ഒരു ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടി കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.

Share this story