യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചത് 1,810 പേര്‍ക്ക്

Share with your friends

അബുദാബി: യുഎഇയില്‍ പുതുതായി 1,810 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,777 പേര്‍ രോഗമുക്തരായപ്പോൾ നാല് കൊറോണ വൈറസ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,42,981 പരിശോധനകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,69,073 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇവരില്‍ 5,48,785 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,677 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,611 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-