മൂന്നര ലക്ഷം പേർക്ക്​ രണ്ടാഴ്​ചക്കകം ആസ്​ട്രസെനക രണ്ടാം ഡോസ്​ നൽകുമെന്ന് കുവൈത്ത്

മൂന്നര ലക്ഷം പേർക്ക്​ രണ്ടാഴ്​ചക്കകം ആസ്​ട്രസെനക രണ്ടാം ഡോസ്​ നൽകുമെന്ന് കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം മൂ​ന്ന​ര ല​ക്ഷം പേ​ർ​ക്ക്​ ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാ​മ​ത്​ ഡോ​സ്​ ന​ൽ​കും.29 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മി​ഷ്​​രി​ഫ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം, ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലെ ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മാ​ര​ത്ത​ൺ കാ​മ്പ​യി​ൻ ന​ട​ത്തി​യാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്.

ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ല​ഭ്യ​ത​ക്കു​റ​വ്​ കാ​ര​ണം ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്​ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മൂ​ന്നു മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സ്​ ന​ൽ​കു​ന്ന​ത്.നി​ല​വി​ൽ ഈ ​കാ​ല​പ​രി​ധി ക​ഴി​ഞ്ഞ നി​ര​വ​ധി പേ​ർ ഉ​ള്ള​താ​യും ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​താ​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ര​ണ്ട്​ ബാ​ച്ചു​ക​ൾ​ക്കു​ശേ​ഷം മൂ​ന്നാം ബാ​ച്ച്​ വ​രാ​ൻ വൈ​കി​യ​ത്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ആ​ദ്യ ഡോ​സ്​ ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ന​ൽ​കി​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഫൈ​സ​ർ ന​ൽ​കു​ന്ന​തിന്റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക വ​രെ ചെ​യ്​​തി​രു​ന്നു.

പു​തു​താ​യി ഈ ​വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഉ​റ​പ്പാ​ക്കാ​നാ​യി നേ​ര​ത്തേ എ​ത്തി​ച്ച​തി​ൽ ബാ​ക്കി​യു​ള്ള​ത്​ ക​രു​ത​ലാ​യി സൂ​ക്ഷി​ച്ചു. 1,29,000 ഡോ​സ്​ ആ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി ക​രു​ത​ലി​ൽ വെ​ച്ച​ത്.

Share this story