കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. പള്ളികളില്‍ ഇനി 100 പേര്‍ക്കു വരെ ഒരേ സമയം പ്രവേശനം അനുവദിക്കും. അഞ്ചു നേരത്തെ നിസ്‌കാര സമയങ്ങളില്‍ മാത്രമായിരിക്കും പ്രവേശനം. ജുമുഅക്ക് അനുമതിയില്ല. ചില വാണിജ്യ സ്ഥാപനങ്ങളില്‍ രാത്രി എട്ടിനും പുലര്‍ച്ചെ നാലിനും ഇടയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി.ഹോട്ടലുകളിലും കഫേകളിലും ഒരേ സമയം 50 ശതമാനത്തില്‍ അധികം ഉപഭോക്താക്കള്‍ പാടില്ല.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഷോപ്പിങ് മാളുകളില്‍ പ്രവേശനത്തിനും അനുമതി നല്‍കി. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു സ്വദേശികള്‍ക്കും താമസക്കാരായ വിദേശികള്‍ക്കും കരാതിര്‍ത്തി വഴി ദിനംപ്രതിയുള്ള യാത്രക്കും അനുമതി നല്‍കി. 50 ശതമാനം ശേഷിയില്‍ ജിം വീണ്ടും തുറക്കും. 30 % പങ്കാളിത്തത്തോടെ വെഡ്ഡിംഗ് ഹാള്‍, എക്സിബിഷന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, വലിയ ഹാളുകള്‍ ആണെങ്കിലും 300ല്‍ കൂടുതല്‍ പേര്‍ ഒരേ സമയം ഹാളുകളില്‍ ഉണ്ടാകരുത്. പൊതു പാര്‍ക്കുകളും ബീച്ചുകളും തുറക്കാനും സുപ്രീം കമ്മിറ്റി യോഗം അനുമതി നല്‍കി.

Share this story