2022 ലോകകപ്പ്: ഖത്തര്‍ പൂര്‍ണമായും സന്നദ്ധമായെന്ന് അമീര്‍

2022 ലോകകപ്പ്: ഖത്തര്‍ പൂര്‍ണമായും സന്നദ്ധമായെന്ന് അമീര്‍

ദോഹ: 2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ പൂര്‍ണമായും സന്നദ്ധമായെന്ന് ഖത്തര്‍ അമൂര്‍ ഷെയിഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ ചര്‍ച്ചാ സെഷനില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോകകപ്പ് ടൂര്‍ണമെന്റിന്റെ നിര്‍മ്മാണ അടിസ്ഥാന സൗകര്യ പദ്ധതികളെ കൊവിഡ് മഹാമാരി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ലോകകപ്പ് തീയതിക്ക് ഒന്നര വര്‍ഷം മുമ്പ്, ഈ നവംബറില്‍ ലോകകപ്പിനു മുന്‍പുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താനും കൂടി വേണ്ടി ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യവും അമീര്‍ സ്ഥിരീകരിച്ചു.

2018 ലോകകപ്പിന് ശേഷം ഖത്തര്‍-റഷ്യയും തമ്മിലുള്ള ടൂറിസം ബന്ധം ഇരട്ടിയായതായും അമീര്‍ ചൂണ്ടിക്കാട്ടി. കൂടാതെ റഷ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നാണ് ഖത്തര്‍ സംസ്ഥാനമെന്ന് സെഷനില്‍ അമീര്‍ പറഞ്ഞു. നിരവധി മേഖലകളിലുള്ള നിക്ഷേപം 13 ബില്യണ്‍ ഡോളറിലധികം വരുമെന്നും ഭാവിയില്‍ അവ ഇരട്ടിയാക്കാമെന്നു ആത്മവിശ്വാസമുണ്ടെന്നും അമീര്‍ വ്യക്തമാക്കി.

Share this story