സൗദിയില്‍ കൊറോണ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമല്ല

സൗദിയില്‍ കൊറോണ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമല്ല

റിയാദ്: സൗദിയില്‍ കൊറോണ വാക്‌സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമല്ലെന്ന് ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ അറിയിക്കുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്നാല്‍ അവ നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമാണ്. ലോകത്തെ ഏറ്റവും മികച്ച കമ്പനികളില്‍നിന്ന് വാക്‌സിനുകള്‍ ലഭ്യമാക്കിയ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് സൗദി അറേബ്യ. രാജ്യത്തെ ജനസംഖ്യയില്‍ 40 ശതമാനം പേര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ 70 ശതമാനത്തോളം ജീവനക്കാര്‍ ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ മഹാമാരി മറഞ്ഞിരിക്കുന്ന മാരകമായ ശത്രുവാണ്. വൈറസ് അതിവേഗം വ്യാപിക്കുകയും പരിവര്‍ത്തികയും ചെയ്യുന്നു. പരിമിതമായ വാക്‌സിന്‍ ഉല്‍പാദനവും വാക്‌സിന്‍ സ്വീകരിക്കാന്‍ ചിലര്‍ വിമുഖത കാണിക്കുന്നതും ലോകം അഭിമുഖീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Share this story