പരിസ്ഥിതി നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഖത്തറിലെ എല്ലാ മേഖലയിലും നിരീക്ഷണ കാമറകള്‍ സജ്ജമെന്ന് അധികൃതര്‍

പരിസ്ഥിതി നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഖത്തറിലെ എല്ലാ മേഖലയിലും നിരീക്ഷണ കാമറകള്‍ സജ്ജമെന്ന് അധികൃതര്‍

ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപെട്ട് ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് രാജ്യത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതി പ്രവര്‍ത്തന വകുപ്പ് ഡയറക്ടര്‍ മുബാറക് മുഹമ്മദ് അല്‍ ബ്യൂയിന്‍ പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിയമലംഘകരെ തടയുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ഉദ്യമങ്ങളുടെ സാധ്യതകള്‍ കാമറകള്‍ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തെ വിദൂര പ്രദേശങ്ങളിലുള്ള പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍, പാര്‍ക്കുകളിലെയും മറ്റും നിയമ ലംഘനങ്ങള്‍ എന്നിവ തടയാന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രത്യേക റൂം തയ്യാറാക്കിയിട്ടുണ്ട്.

ഓഫ് സീസണില്‍ വേട്ടയാടല്‍ തടയാന്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കും. ലോകകപ്പ് സമയത്ത് മഴവെള്ള ശേഖരണവും അവ കൈകാര്യം ചെയ്യുന്ന വേഗതയും നിരീക്ഷിക്കും. ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഓപ്പറേറ്റിങ് റൂം സജ്ജീകരിക്കുന്നുണ്ട്. മറ്റ് പല പദ്ധതികളും ഉടന്‍ നടപ്പാക്കുമെന്നും അല്‍ ബ്യൂയിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Share this story