ഇന്ത്യക്കാര്‍ക്കുള്ള നിരോധനം തുടരുമെന്ന് സൗദി അറേബ്യ

ഇന്ത്യക്കാര്‍ക്കുള്ള നിരോധനം തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം കഴിഞ്ഞാലല്ലാതെ സൗദിയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ്(ജവാസാത്ത്) ആവര്‍ത്തിച്ചു. ഖത്തറും ചില യൂറോപ്യന്‍ രാജ്യങ്ങളും വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം നല്‍കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൗദി അറേബ്യയും ഇളവുകള്‍ നല്‍കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് തുടരുമെന്നാണ് സൗദി ജവാസാത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലബ്‌നാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിലക്ക് തുടരുക. രണ്ടാഴ്ച്ചയ്ക്കിടെ ഈ രാജ്യങ്ങള്‍ വഴി കടന്നുപോയവര്‍ക്കും വിലക്ക് ബാധകമാവും.

2021 ഫെബ്രുവരിയില്‍ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യക്കാര്‍ക്ക് സൗദി യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മെയ് 29ന് ഇതില്‍ 11 രാജ്യക്കാര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. യുഎഇ, ജര്‍മനി, യുഎസ്, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുകെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക് നീക്കിയത്.

Share this story