അനധികൃത പണമിടപാടുകൾ നിരീക്ഷിക്കാൻ സൗദി സെൻട്രൽ ബാങ്ക്​

Share with your friends

ദ​മ്മാം: പ​ണ​മി​ട​പാ​ടു​ക​ളി​ലെ സം​ശ​യ​ക​ര​മാ​യ ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ച് നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​ൻ സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കാ​യ​ ‘സ​മ’ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളോ​ടും മ​ണി എ​ക്​​സ്​​ചേ​ഞ്ചു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ൾ​ക്കെ​തിെ​ര അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. അ​തിന്റെ ഭാ​ഗ​മാ​യാ​ണ് സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ളുടെ ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ്ര​ത്യേ​ക ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച്​ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം. ഇ​ത്ത​രം കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ പ​ണ​മി​ട​പാ​ട് വി​രു​ദ്ധ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ‘സ​മ’ നി​ർ​ദേ​ശി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്ന് ധ​ന​കാ​ര്യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ് ഇ​തി​നു പി​ന്നി​ലു​ള്ള​ത്. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നു​ള്ള ക​ഴി​വും ​ൈവ​ദ​ഗ്​​ധ്യ​വും ഉ​ള്ള​വ​രാ​യി​രി​ക്ക​ണം ഇ​തി​നാ​യി നി​യ​മി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ. ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ പെ​െ​ട്ട​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ സാേ​ങ്ക​തി​ക സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. സം​ശ​യാ​സ്​​പ​ദ​മാ​യ പ​ണ​മി​ട​പാ​ടു​ക​ളു​ടെ നി​രീ​ക്ഷ​ണം, നി​യ​ന്ത്ര​ണം, റി​പ്പോ​ർ​ട്ടി​ങ്​​ എ​ന്നി​വ​ക്കാ​യി സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി പ്ര​സി​ഡ​ൻ​സി​യ​ൽ ബാ​ങ്കും ജ​ന​റ​ൽ ഇ​ൻ​റ​ലി​ജ​ൻ​റ്​ ഡി​പ്പാ​ർ​ട്​​മെൻറും ത​മ്മി​ൽ നേ​ര​ത്തെ​ത​ന്നെ ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു.

ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ. ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന നി​ര​വ​ധി പേ​രാ​ണ്​ ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഇ​പ്പോ​ഴും ജ​യി​ലി​ലു​ണ്ട്. വി​ഷ​ൻ 2030​െൻ​റ ഭാ​ഗ​മാ​യി അ​ഴി​മ​തി​യും നി​യ​മ വി​രു​ദ്ധ​ത​യു​മി​ല്ലാ​ത്ത വി​പ​ണി​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ്​ ഇ​തി​ന്​ പി​ന്നി​ലു​ള്ള​ത്. അ​തേ​സ​മ​യം, ബി​നാ​മി ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ​യും വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ്​ രാ​ജ്യം കൈ​ക്കൊ​ള്ളു​ന്ന​ത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-