കുവൈറ്റിൽ നിയന്ത്രണംവിട്ട കാറിടിച്ച് 4 പ്രവാസികൾ മരിച്ചു
Tue, 10 Jan 2023

കുവൈറ്റ്: കുവൈറ്റിൽ നിയന്ത്രണംവിട്ട കാറിടിച്ച് 4 പ്രവാസികൾ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളെ ഇടിച്ചതിനുശേഷം, റോഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിച്ചു നിൽക്കുകയായിരുന്നു. പരിക്കേറ്റ കുവൈറ്റ് പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുവൈറ്റ് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.