സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികം: വെള്ളിനായണയങ്ങൾ പുറത്തിറക്കി

Dubai Coin

അബുദാബി: വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. സായിദ് തുറമുഖത്തിന്റെ 50-ാം വാർഷികവും ഖലീഫ തുറമുഖത്തിന്റെ പത്താം വാർഷികവും പ്രമാണിച്ചാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയതെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. 1,000 വെള്ളിനാണയങ്ങളാണ് പുറത്തിറക്കിയത്.

സാമ്പത്തിക വികസനത്തിന് തുറമുഖങ്ങളുടെ സംഭാവന, അവയുടെ നേട്ടങ്ങൾ, എമിറേറ്റിന്റെ നാവിക മേഖലയിൽ തുറമുഖങ്ങളുടെ പങ്ക് എന്നിവ ഉയർത്തി കാണിക്കുന്നതാണ് സ്മാരക നാണയങ്ങൾ.

60 ഗ്രാമാണ് വെള്ളിനാണയത്തിന്റെ തൂക്കം. നാണയത്തിന്റെ മുൻവശത്ത് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, തുറമുഖ ഗ്രൂപ്പിന്റെ മുദ്ര എന്നിവയും മറുവശത്ത് സായിദ് പോർട്ട് 50-ാം വാർഷികം, ഖലീഫ പോർട്ട് 10ാം വാർഷികം എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 50 ദിർഹമാണ് വില.

Share this story