എക്‌സ്‌പോയിൽ തനിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് കരഞ്ഞ് 7 വയസ്സുകാരി; ആഗ്രഹം നിറവേറ്റി ഷെയ്ഖ് മുഹമ്മദ്

UAE

ദുബായ്: എക്‌സ്‌പോ സന്ദർശന വേളയിൽ തനിക്കൊപ്പം ചിത്രമെടുക്കാനായി കരഞ്ഞ ഏഴുവയസ്സുകാരിയുടെ ആഗ്രഹം വൈസ് പ്രസിഡന്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിറവേറ്റി.

ഓൺലൈനിൽ പങ്കിട്ട ഒരു വീഡിയോയിലാണ് ഷെയ്ഖ് മുഹമ്മദിനെ കാണണമെന്നും ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്നും 7 വയസ്സുകാരി കരഞ്ഞു പറയുന്നത്. തുടർന്ന് ഷെയ്ഖ് മുഹമ്മദ് അവളെ എക്സ്പോയിൽ വെച്ച് കാണുകയും അവളുടെ ആഗ്രഹം നിറവേറ്റുകയുമായിരുന്നു.

എക്സ്പോ സൈറ്റിലേക്ക് കൊണ്ടുപോകാൻ അമ്മയോട് ആവശ്യപ്പെട്ട കുട്ടി ഷെയ്ഖ് മുഹമ്മദിനെ കണ്ടതോടെ കരഞ്ഞുകൊണ്ട് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഷെയ്ഖ് മുഹമ്മദ് അവളെ ചേർത്തുപിടിക്കുകയും ഒപ്പം നിർത്തി ഫോട്ടോ എടുത്ത് അവളുടെ കരച്ചിൽ മാറ്റുകയും ചെയ്തു.

ദുബായ് ഭരണാധികാരി പെൺകുട്ടിയെ കണ്ടുമുട്ടിയതിന്റെ ഫോട്ടോകൾ ഓൺലൈനിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.


 

Share this story