ഖത്തറിൽ മലയാളി വിദ്യാർഥിനി സ്‌കൂൾ ബസിൽ മരിച്ച സംഭവം; സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്

minsa

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. അൽ വക്ര സ്പ്രിംഗ് ഫീൽഡ് കിൻഡർ ഗാർഡനാണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്. വീഴ്ച വരുത്തിയ സ്‌കൂൾ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി തെളിഞ്ഞിരുന്നു. നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാല് വയസ്സുകാരി സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ബസിനുള്ളിലെ കൊടും ചൂടേറ്റ് മരിച്ചത്. സ്‌കൂളിലേക്കുള്ള യാത്രക്കിടെ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോകുകയും ഇത് മനസ്സിലാക്കാതെ ജീവനക്കാർ ബസ് പൂട്ടി ഇറങ്ങിപ്പോകുകയുമായിരുന്നു


 

Share this story