സൗദിയിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
Mon, 23 Jan 2023

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലിയാണ്(58) കൊല്ലപ്പെട്ടത്. പ്രതിയായ സഹപ്രവർത്തകൻ തമിഴ്‌നാട് സ്വദേശി മഹേഷ്(45) ആത്മഹത്യക്ക് ശ്രമിച്ചു.
ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ ഒപ്പം താമസിച്ചിരുന്ന മഹേഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ് പുറത്തേക്കോടിയ മുഹമ്മദലി വാതിലിന് സമീപം വീണ് രക്തം വാർന്ന് മരിക്കുകയായിരുന്നു. പിന്നാലെ മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.