നടൻ ലാലു അലക്‌സിന് യുഎഇയുടെ ഗോൾഡൻ വിസ സമ്മാനിച്ചു

lalu

നടൻ ലാലു അലക്‌സ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദിൽ നിന്നാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. യുഎഇ ബഹുമതി സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ലാലു അലക്‌സ് പറഞ്ഞു. 

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ദീർഘകാലത്തേക്കുള്ള ഗോൾഡൻ വിസ. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഫഹദ് തുടങ്ങി നിരവധി പേർക്ക് ഗോൾഡൻ വിസ നൽകിയിരുന്നു
 

Share this story