വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

al

വെസ്റ്റ് ബങ്കിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിരീൻ അബു അക്ലേഹ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അൽ ഖുദ്‌സ് ദിനപത്രത്തിലെ മറ്റൊരു മാധ്യമപ്രവർത്തകന് വെടിവെപ്പിൽ പരുക്കേറ്റിരുന്നു.


കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇസ്രായേൽ നിരന്തരം വെസ്റ്റ് ബാങ്കിൽ പരിശോധന നടത്തുന്നുണ്ട്. ഇസ്രായേലിൽ ഇടക്കിടെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. പലസ്തീൻ നടത്തിയ വെടിവെപ്പിലാണ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ആരോപിക്കുന്നു.
 

Share this story