സ്വയം പ്രതിരോധിക്കുന്നവന് കരുത്തായി അൽ സഹ്റയുടെ സെൽഫ് ഡിഫൻസ് സെന്റർ

ഷാർജ :  ഒറ്റയ്ക്കാകുന്ന വേളകളിൽ സ്വയം പ്രതിരോധിക്കാൻ പ്രാപ്തരാകണം എന്ന ആശയമുയർത്തി കൊണ്ട് പ്രവാസലോകത്ത് പിന്തുണയുമായി അൽ സഹ്റയുടെ സെൽഫ് ഡിഫൻസ് സെന്റർ. ഷാർജ മുവൈലയിൽ പ്രവർത്തനമാരംഭിച്ച സംരംഭത്തിന്റെ ഉദ്ഘാടന കർമ്മം സുൽത്താൻ അൽ സുവൈദി, യുഎഇ കരാട്ടെ ഫെഡറേഷൻ ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ്, യാബ് ലീഗൽ സർവീസസ് സിഇഒയും സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ സലാം പാപ്പിനിശേരി, ഡോ. റെൻഷി രഞ്ജിത്ത് എന്നിവർ ചേർന്ന് നിർവഹിച്ചു.

ഏത് പ്രതിസന്ധി ഘട്ടത്തിലും  പ്രതിരോധിക്കാൻ കുട്ടികൾക്കായി കരാട്ടെ, കുൻഫു തുടങ്ങിയ പരിശീലനങ്ങളാണ് അൽ സഹ്റ നൽകുന്നത്. സമൂഹത്തിൽ അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ് തുടരുന്നതെന്നും അത്തരമൊരു ആപത്തു ഘട്ടങ്ങളിൽ നിന്ന് എങ്ങനെ സ്വയരക്ഷ നേടാമെന്നും ഏതെങ്കിലും കാരണവശാൽ ആപത്തിൽ അകപ്പെട്ടാൽ എങ്ങനെ ചെറുത്തു നിൽക്കാമെന്നും കുട്ടികളെ ബോധവാന്മാരാക്കുകയും അതിന് കൃത്യമായ പരിശീലനം നൽകുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ സഹ്റയുടെ സിഇഒ സിറുജ ദിൽഷാദ് വിശദമാക്കി. 

ചടങ്ങിൽ അൽ സഹ്റയുടെ ഫൈനാൻസ് മാനേജർ അബ്ദുൽ റഹീം ദിൽഷാദ്, സിംഗർ അബ്ദുൽ ഹഖ്, ജംഷീർ വടഗിരിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Share this story