മഴയ്ക്ക് സാധ്യത; യുഎഇയിൽ താപനില 12 ഡിഗ്രി സെൽഷ്യസായി കുറയും

UAE Rain

യുഎഇ: യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന അറിയിപ്പുമായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം).

ചില കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും കടലിലും സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മേഘങ്ങൾ മഴയായി മാറുമെന്നും അധികൃതർ അറിയിച്ചു.

ചില ഉൾപ്രദേശങ്ങളിൽ രാത്രിയിലും വെള്ളിയാഴ്ച വെളുപ്പിനും ഈർപ്പമുണ്ടായിരിക്കും. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. എമിറേറ്റുകളിൽ യഥാക്രമം 18 ഡിഗ്രി സെൽഷ്യസും 20 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില.

Share this story