ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കുള്ള നിബന്ധനകളില്‍ മാറ്റം

Quatar

ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കുള്ള നിബന്ധനകളില്‍ മാറ്റം. സ്വന്തം പേരിലോ, കൂടെ യാത്രചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയില്‍ കരുതണം. ഖത്തറിന്‍റെ നിര്‍ദേശ പ്രകാരം എയര്‍ലൈന്‍ കമ്പനികളാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. ഇതുവരെ 5000 റിയാൽ കൈവശം സൂക്ഷിച്ചാൽ ഓൺ അറൈവൽ വിസയിൽ‌ ഖത്തറിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാൽ, പുതിയ നിർദേശ പ്രകാരം ബാങ്ക് അക്കൗണ്ടിൽ തത്തുല്യമായ തുക (ചുരുങ്ങിയത് 105,000 രൂപ) നില നിർത്തുകയും, യാത്രക്കാരന്‍റെ പേരിലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് സൂക്ഷിക്കുകയോ വേണം.

യാത്രക്ക് മുമ്പ് കോവിഡ് മാനദണ്ഡ പ്രകാരമുള്ള ഇഹ്തിറാസ് അപ്രുവലിനായി ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് രേഖകൾ അപ്ലോഡ് ചെയ്യാൻ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍റെ കോപ്പിയും അപ്ലോഡ് ചെയ്യണമെന്നാവശ്യപ്പെടുന്നതായി ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ആറു മാസം കാലാവധിയുള്ള പാസ്പോർട്ട്, മടക്ക ടിക്കറ്റ്, ഖത്തറിൽ കഴിയുന്നത് വരെയുള്ള ഹോട്ടൽ റിസർവേഷൻ ടിക്കറ്റ് എന്നിവയും നിർബന്ധമാണ്.

Share this story