രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തണുപ്പ്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Saudi

റിയാദ്: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ പല സ്ഥലങ്ങളിലും താപനില കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അൽ ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ പൂജ്യം മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റിയാദിന്റെ വടക്ക്, ഖാസിമിലേക്കും കിഴക്കൻ മേഖലയിലും തണുപ്പ് അനുഭവപ്പെടും. വിവിധ മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച്ചയും അനുഭവപ്പെടുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലുള്ള അൽലൗസ് മലയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. മഞ്ഞുപുതച്ചു നിൽക്കുന്ന മലനിരകൾ കാണാനായാണ് ഇവിടേക്ക് സന്ദർശകരെത്തുന്നത്. ഒരോ വർഷവും ശൈത്യകാലത്ത് അൽലൗസ് മല മുകളിൽ മഞ്ഞുവീഴ്ചയുണ്ടാവുന്നത് പതിവാണ്.

Share this story