ഡ്രോൺ വിലക്ക് തുടരും: നിയമലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷയെന്ന് യുഎഇ

ദുബായ്: ഡ്രോണുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് യുഎഇ. നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. വിവിധ പദ്ധതികളുടെ ഭാഗമായും അടിയന്തര സേവനങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കാൻ പ്രത്യേക അനുമതി വേണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം.

അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നവർക്ക് ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയായി ലഭിക്കുക. അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തെ തുടർന്നാണ് ഡ്രോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇത്തരം നിയമ ലംഘനങ്ങൾക്കുള്ള ശ്രമങ്ങൾക്കും തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നു.

Share this story