ദുബായ് ഡ്യൂൻ ഡെ പ്രർശനം അന്തിമ ഘട്ടത്തിലേക്ക്

ചിത്രകലാ എക്‌സിബിഷനുകൾക്ക് വേദിയൊരുക്കുന്നതിൽ പ്രശസ്തരായ ആർട്ട് ഫോർ യു ഗാലറി ഹബ് സ്‌പേസുമായി കൈകോർത്താണ് ഇത്തവണ 'ഡ്യൂൻ ഡെ' ദി മിസ്റ്റിരിയസ് പവർ ഒഫ് ആർട്ട് ഒരുക്കിയിരിക്കുന്നത്. 

Sala

Sala

sala

ദുബൈ അൽ ഖുസിലെ ഗാലറി സ്‌പേസ് ഹസ് സ്‌പേസാണ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. നവീന ആശയങ്ങളുടെയും വർണ്ണങ്ങളുടെയും മനോഹര സമന്വയമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. സർഗാത്മകതയുടെ ഒരു കാൽപനിക ലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോവുകയും ഒരു വ്യക്തിയെ ആഴത്തിൽ ചലിപ്പിക്കാനുള്ള കലയുടെ ശക്തിയെ നേരിട്ടനുഭവിക്കാൻ കഴിയുകയും ചെയ്യുന്ന വിധത്തിലാണ് കലാ കാരന്മാരുടെ സൃഷ്ടികൾ ക്രമീകരിച്ചിരിക്കുന്നത്. 

sala

പ്രശസ്ത ചിത്രകാരിയും ക്യൂറേറ്ററുമായ ജസ്‌നൊ ജാക്‌സണും എവിസ് ഡിസൈൻ സ്റ്റുഡിയോയും സംയുക്തമായാണ് എക്‌സിബിഷൻ ക്യുറേറ്റ് ചെയ്യുന്നത്. ചിത്രകലാ രംഗത്ത് പ്രശസ്തരായ അന്ന വൈ ബോൺ , ആലിയ അമിൻ അബ്ദുൽ കരീം, ബിനാ സഫ്ദാർ , കാത്തി ഡെനിസെറ്റ് , കാരിസ് ഡി സൂസെ, ക്രിസ് ബർളി, ഡോക്ടർ മനാൽ ഡൻഡൻ , എലിന പോലു പനോവ, ഹണി താഹിരി, ജസ്ബീർ സഗു, കരോലിൻ ദെനിഷ, ലാമ ലഹാം, മേഘ മഞ്ജരേക്കർ, പ്രതിഭ അജയൻ , റോ അ അൽമദാനി, സുമ ദിലീപ് കുമാർ , വില്ലി വി.ടി ഫെറാനി, യോഷിദ അഹമ്മദ് എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. 

ആധുനിക ചിത്രകലാ സങ്കേതങ്ങളുപയോഗിച്ചുള്ള വർക്കുകളാണ് അധികവും അവയിലൂടെ സഞ്ചരിക്കുമ്പോൾ നിറങ്ങൾ സംസാരിക്കുന്നത് നമുക്ക് അനുഭവിക്കാനാകന്നു. അവയുടെ തീഷ്ണമായ ഭാവങ്ങൾ നമ്മളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതായി തോന്നും. ജനുവരി 29 ന് ദുബായിലെ പ്രമുഖ വ്യക്തിത്വങ്ങളാൽ ഉദ്ഘാടനം ചെയ്യപെട്ട ഈ എക്‌സിബിഷൻ ഫെബ്രുവരി 20 വരെ നീണ്ടു നിൽക്കും.

Share this story