ദുബൈ എക്‌സ്‌പോ സമാപന ചടങ്ങ് മാർച്ച് 31ന്; മെട്രോ 24 മണിക്കൂറും പ്രവർത്തിക്കും

expo

നഫീദ്.  എം.പി
എക്‌സ്‌പോ 2020 ന്റെ അവസാന ദിവസം സമാപന ചടങ്ങ് ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് ദുബൈ മെട്രോ 24 മണിക്കൂർ പ്രവർത്തിക്കും . അനിയന്ത്രിത തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുന്നത് . എക്‌സ്‌പോ 2020 ദുബൈയുടെ വെടിക്കെട്ടുകൾ, സംഗീതകച്ചേരികൾ, വിനോദ പരിപാടികൾ എന്നിവയടങ്ങുന്ന സമാപന ചടങ്ങ് മുഴുവൻ രാത്രിയും പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്നും അവതരിപ്പിക്കുമെന്നും എക്‌സ്‌പോ 2020 ദുബൈയിലെ ചീഫ് ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് ഓഫീസർ താരീഖ് ഘോഷേ അറിയിച്ചു.  


മെട്രോ  24 മണിക്കൂറും പ്രവർത്തിക്കും, പൊതുഗതാഗതം ഉപയോഗിക്കുക അല്ലെങ്കിൽ ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്ന് പാർക്ക് & റൈഡ് സേവനം പരമാവധി പ്രയോജനപ്പെടുത്തുക ' ഘോഷ പറഞ്ഞു. വെടിക്കെട്ട്, എയർ ഷോ, ലോകോത്തര കലാകാരൻമാർ എന്നിവരടങ്ങുന്ന സമാപന ചടങ്ങ് ഗംഭീരമായിരിക്കുമെന്ന് സംഘാടകർ ചെയ്യുന്നു. എക്‌സ്‌പോ 2020 ദുബൈ അവസാനമായി എൻട്രി പോർട്ടലുകൾ അടയ്ക്കുന്നതിന് മുമ്പ്  അർദ്ധരാത്രിയിലും പുലർച്ചെ 3 മണിയിലും വെടിക്കെട്ട് പ്രകടനങ്ങളോടെ ആഘോഷങ്ങൾ രാത്രി മുഴുവൻ തുടരും. 

എല്ലാ ഇവന്റ് വേദികൾക്കും പരിമിതമായ ശേഷിയുണ്ടാകുമെന്നും ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ പ്രകടനങ്ങൾ കാണാൻ ആളുകളെ അനുവദിക്കുകയും ചെയ്യും . എക്‌സ്‌പോ സൈറ്റിലുടനീളം കൂറ്റൻ സ്‌ക്രീനുകളിലും പ്രകടനങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും .

Share this story