സമൂഹ വിവാഹത്തിന് വേദിയായി ദുബൈ എക്സ്പോ

Expo

നിരവധി ആഘോഷങ്ങള്‍ക്കും വെത്യസ്ത പരിപാടികള്‍ക്കും ദിവസവും വേദിയാകുന്ന ദുബൈ എക്‌സ്‌പോയില്‍ സമൂഹ വിവാഹ ചടങ്ങാണ് ഇത്തവണ അരങ്ങേറിയത്. ആഭ്യന്തര മന്ത്രാലയത്തിലെ നൂറ് ജീവനക്കാരാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മംഗളകര്‍മമായ വിവാഹം എക്‌സ്‌പോ വേദിയില്‍ വച്ച് നടത്തിയത്.

വളരെ ചെലവു കുറച്ചും ലളിതമായും വിവാഹം നടത്തുക എന്ന ആശയത്തിന് പിന്തുണപ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്.

ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ചടങ്ങിന് ആശീര്‍വാദം അര്‍പ്പിച്ചു. ദുബൈ എക്‌സ്‌പോയിലെ യു.എ.ഇ പവലിയനില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

Share this story