ദുബായ് എക്‌സ്‌പോ; പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടി

Expo

ദുബായ് എക്‌സ്‌പോ അവസാന ദിനങ്ങളിലേക്ക് കടന്നതോടെ പവലിയനുകളിലെ സന്ദര്‍ശന സമയവും നീട്ടിയതായി അധികൃതര്‍ അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ രാത്രി 9.30ന് അടച്ചിരുന്ന പവലിയനുകളെല്ലാം ഇനി മുതല്‍ രാത്രി 11 വരെ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്നാണ് പുതിയ അറിയിപ്പ്. പവലിയനുകള്‍ക്ക് പുറത്തെ മറ്റു പരിപാടികള്‍ രാത്രി രണ്ടുവരെ നീളുമെന്നും അറിയിച്ചിട്ടുണ്ട്. ഈ മാസത്തോടെ ആറുമാസം നീണ്ടുനിന്ന എക്‌സ്‌പോ അവസാനിക്കും.

കോവിഡ് നിയന്ത്രണങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിലടക്കം വലിയ ഇളവുകള്‍ അനുവദിച്ചതോടെ സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Share this story