വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

UAE

ദുബായ്: യുഎഇയിൽ വടക്കൻ മേഖലയിൽ പൊടിക്കാറ്റിന് സാധ്യത. യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കടൽ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ മേഖലകളിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.

യുഎഇയിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാജ്യത്തെ ചില മേഖലകളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്.

Share this story